ഈ ദിവസമാണ് ആ പതിനേഴുകാരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ച്വറി സ്വന്തമാക്കിയത്

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ച്വറി സ്വന്തമാക്കിയിട്ട് ഇന്ന് 29 വർഷം പൂർത്തിയാകുന്നു. 1990 ആഗസ്റ്റ് 14 ന് ഓൾഡ് ട്രഫോർഡിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് സച്ചിൻ തന്റെ കരിയറിലെ ആദ്യ അന്തരാഷ്ട്ര സെഞ്ച്വറി സ്വന്തമാക്കിയത്. ഈ ദിവസത്തിന്റെ ഓർമ്മപുതുക്കി ബിസിസിഐ സച്ചിന്റെ ചിത്രങ്ങളും ട്വിറ്ററിൽ പങ്കുവെച്ചു.

 

1989 ൽ 16-ആം വയസ്സിലാണ് സച്ചിൻ ടെൻഡുൽക്കർ എന്ന ഇതിഹാസം തന്റെ ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. പിന്നീട് 2013 ൽ പിച്ചിനോട് വിടപറഞ്ഞപ്പോൾ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് 34,000 റൺസ് സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.
കൂടാതെ ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

 

 

Leave A Reply