‘പോയാൽ നാലും പോകും, ഇനി ആ വീട്ടിലേക്കില്ല’; ഭയം വിട്ടുമാറാത്ത ഒരമ്മയുടെ വാക്കുകൾ

വടകര: പുനരധിവാസ ക്യാംപില്‍ നിന്നും തിരികെ വീട്ടിലേക്കില്ലെന്ന് വടകര വിലങ്ങാട്ടെ ആദിവാസി കുടുംബം. കഴിഞ്ഞ പ്രളയകാലത്തും ഇത്തവണയും മലവെള്ളപാച്ചിലുണ്ടായ പ്രദേശത്തുനിന്നും മാറ്റിപാര്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പറക്കമുറ്റാത്ത നാലുമക്കളെയും കൊണ്ട് ഇനി ആ കുടിലില്‍ താമസിക്കാനില്ല, സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയാണ്, സര്‍ക്കാര്‍ പണിത വീടും, പക്ഷെ മലവെള്ളപാച്ചില്‍ ഏതു നിമിഷവും പാഞ്ഞെത്താം. കഴിഞ്ഞ പ്രളയകാലത്തും ലീലയും മക്കളും അഭയാര്‍ഥികളായിരുന്നു.

വാണിമേല്‍ പഞ്ചായത്തിലെ വാളംതോടാണ് ലീലയുടെ വീട്, ലീലയെപോലെ ഭീതിയിലാണ് വിലങ്ങാട്ടെ ക്യംപിലെ അന്തേവാസികള്‍. ഇവരിൽ ഏറെയും ആദിവാസികളാണ്, ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള മലയോരത്ത് നിന്നും മാറ്റിപാര്‍പ്പിച്ചവരാണിവര്‍, കഴിഞ്ഞ പ്രളയകാലത്തും ഇവരില്‍ പലരും അഭയാര്‍ഥികളായിരുന്നു.

Leave A Reply