ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത; ശനിയാഴ്ച വ​​​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​ത്

കൊ​​​ച്ചി: കേ​​​ര​​​ളതീ​​​ര​​​ത്ത് ന്യൂ​​​ന​​​മ​​​ര്‍​ദം ശ​​​ക്തി​​​യാ​​​ര്‍​ജി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ശനിയാഴ്ച വ​​​രെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ക​​​ട​​​ലി​​​ല്‍ പോ​​​കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന് ജി​​​ല്ലാ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​വും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി. വ​​​ട​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ദി​​​ശ​​​യി​​​ല്‍ നി​​​ന്ന് മ​​​ണി​​​ക്കൂ​​​റി​​​ല്‍ 45 മു​​​ത​​​ല്‍ 55 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ വേ​​​ഗ​​​തത്തി​​​ല്‍ ശ​​​ക്ത​​​മാ​​​യ കാ​​​റ്റ് വീ​​​ശാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. രാ​​​ത്രി സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ 2.8 മീ​​​റ്റ​​​ര്‍ വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ല്‍ തി​​​ര​​​മാ​​​ല​​​ക​​​ള്‍ ഉ​​​ണ്ടാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ദേ​​​ശീ​​​യ സ​​​മു​​​ദ്ര സ്ഥി​​​തി​​​പ​​​ഠ​​​ന കേ​​​ന്ദ്ര​​​വും അ​​​റി​​​യി​​​ച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 95 ആയി. 40 പേരെ കാണാതാവുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടരലക്ഷത്തോളം പേരാണ് വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്ന് കൃത്യമായി സൂചന നല്‍കുന്നതാണ് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍. കവളപ്പാറയിലും മേപ്പാടിയിലും മണ്ണിനിടയില്‍ നിരവധി പേര്‍ പെട്ടിട്ടുണ്ട്. ഇവരാരും ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ലാത്തത് കൊണ്ട് മരണസംഖ്യ 130 ന് മുകളില്‍ പോകും.

Leave A Reply