ജയ്പൂരില്‍ വര്‍ഗീയ സംഘര്‍ഷം; ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ജ​യ്പൂ​രി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​ന്പ​തു പോ​ലീ​സു​കാ​ര​ട​ക്കം 24 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഗ​ല്‍​റ്റ് ഗേ​റ്റി​ന് സ​മീ​പം ഇ​രു​വി​ഭാ​ഗ​ങ്ങ​ളും പ​ര​സ്പ​രം ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ‌​ട്ടു​ണ്ട്.

സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി ജയ്പൂരിലെ മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. അഞ്ച് പേര്‍ അറസ്റ്റിലായി. 10 പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്‍റര്‍നെറ്റ് ബന്ധമാണ് വിച്ഛേദിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും ദേശീയപാത തടഞ്ഞ് പൊലീസിനെ ആക്രമിച്ചതിനുമാണ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത്.

നിരവധി വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബൈക്കുകള്‍ കത്തിച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പൊലീസ് തുരത്തിയത്. സംഭവത്തിന് പിന്നിലുള്ള കാരണം അന്വേഷിക്കുകയാണെന്ന് ജയ്പൂര്‍ കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ പറഞ്ഞു.

Leave A Reply