പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രത്യേക മുന്‍കരുതല്‍ വേണം: ആരോഗ്യമന്ത്രി കെ.​കെ. ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​നു പു​റ​മേ പ​ക​ർ​ച്ച​വ്യാ​ധി ദു​ര​ന്തം കൂ​ടി സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​ൻ വേ​ണ്ട മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണമെന്നും  എ​ലി​പ്പ​നി വ​രാ​തി​രി​ക്കാ​ൻ പ്ര​ത്യ​ക ക​രു​ത​ൽ വേ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ൽ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​നു​ഭ​വം ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​ന് വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് സ്വീ​ക​രി​ച്ചു ​വ​രു​ന്നു. കു​ടി​വെ​ള്ള​ത്തി​ന്‍റെ ശു​ദ്ധി ഉ​റ​പ്പു വ​രു​ത്തു​ക, പ്രാ​ണി​ജ​ന്യ-​ജ​ല​ജ​ന്യ-​ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ക തു​ട​ങ്ങി​യ ക​ർ​മ്മ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി, എ​ച്ച്‌​വ​ൺ എ​ൻ1, വ​യ​റി​ള​ക്കം, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യി​ഡ്, കോ​ള​റ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ത​ന്നെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ വ​കു​പ്പ് ഊ​ന്ന​ൽ ന​ൽ​കു​ന്നു.

വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ക്യാ​മ്പു​ക​ളി​ൽ പാ​നീ​യ ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ള​യ ജ​ല​വു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​വ​ർ​ക്ക് എ​ലി​പ്പ​നി പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വെ​ള്ള​ത്തി​ലി​റ​ങ്ങു​ന്ന​വ​രും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​രും നി​ർ​ബ​ന്ധ​മാ​യും ഡോ​ക്‌​സി​സൈ​ക്ലി​ൻ ക​ഴി​ക്ക​ണം. എ​ല്ലാ ക്യാ​മ്പു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ഡോ​ക്‌​സി​സൈ​ക്ലി​ൻ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ മു​ട​ങ്ങാ​തെ ക​ഴി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര മാ​ർ​ഗ നി​ർ​ദേ​ശ​വും മ​രു​ന്നു​ക​ളും ക്യാ​മ്പു​ക​ളി​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.  പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കാ​വു​ന്ന മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെന്നും മന്ത്രി അറിയിച്ചു.

Leave A Reply