ഓ​ഗ​സ്റ്റ് 15 റി​പ്പ​ബ്ലി​ക് ഡേ: ഡ​ൽ​ഹി പോ​ലീ​സി​നെ​തി​രെ കേ​സ്

ന്യൂ​ഡ​ൽ​ഹി: ഓ​ഗ​സ്റ്റ് 15 റി​പ്പ​ബ്ലി​ക് ഡേ ​എ​ന്ന് തെ​റ്റാ​യി പ​രാ​മ​ർ​ശി​ച്ച ഡ​ൽ​ഹി പോ​ലീ​സി​നെ​തി​രെ കേ​സ്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സൗ​ത്ത് ഡ​ൽ​ഹി യൂ​ണി​റ്റാ​ണ് തെ​റ്റാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഓ​ഗ​സ്റ്റ് 15 റി​പ്പ​ബ്ലി​ക് ഡേ ​എ​ന്നാ​ണ് അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നെ​തി​രെ മ​ഞ്ജീ​ത് സിം​ഗ് ചം​ഗ് എ​ന്ന​യാ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​ത്ത​രം ഉ​ത്ത​ര​വു​ക​ൾ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കാ​തെ പു​റ​ത്തി​റ​ക്കാ​റി​ല്ലെ​ന്നും അ​തി​നാ​ൽ ഗു​രു​ത​ര​പി​ഴ​വാ​ണെ​ന്നും മ​ഞ്ജീ​ത് സിം​ഗ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഹ​ർ​ജി പ​രി​ശോ​ധി​ച്ച ചീ​ഫ് ജ​സ്റ്റീ​സ്  കൂ​ടു​ത​ൽ വാ​ദ​ത്തി​നാ​യി ബു​ധ​നാ​ഴ്ച​ത്തെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Leave A Reply