വിന്‍ഡോസ് 10ലേക്ക് മാറാന്‍ നാല് മാസം കൂടി

വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ യഥാര്‍ത്ഥ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10ലേക്ക് സൗജന്യമായി മാറാന്‍ നാല് മാസം കൂടി.
2020 ജനുവരി 14നു ശേഷം വിന്‍ഡോസ് ഏഴിന് സൗജന്യ സേവനങ്ങള്‍ ഉണ്ടാകില്ല.

 

വിന്‍ഡോസ് 7 ഒ.എസിനുള്ള സഹായങ്ങള്‍ അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് 2015ല്‍ പ്രഖ്യാപിച്ചിരുന്നു. പൈറേറ്റഡ് പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ഇനി യഥാര്‍ഥ പതിപ്പുകള്‍ വാങ്ങി അപ്ഡേറ്റ് ചെയ്യേണ്ടി വരും.

അപ്ഡേറ്റുകള്‍ നഷ്ടമാകുന്നതോടെ ഹാക്കിംഗ് സാധ്യത കൂടുതലാണെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്കി.

Leave A Reply