ഹാജിമാര്‍ക്കിടയില്‍ ബസ് പാഞ്ഞു കയറി : രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മക്ക :  മക്കയില്‍ റോഡരികിലുള്ള ഹാജിമാര്‍ക്ക് നേരെ ബസ് പാഞ്ഞുകയറി രണ്ട് ഇന്ത്യക്കാരും ഒരു ഈജിപ്ഷ്യന്‍ പൌരനും മരിച്ചു. ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് പൌരന്മാരാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു മലയാളി വനിതാ ഹാജിക്കും കെ.എം.സി.സി വളണ്ടിയര്‍ക്കും പരിക്കുണ്ട്.

ഹാജിമാരുമായി അസീസിയയിലേക്ക് വന്ന ബസ്സിന്റെ നിയന്ത്രണമാണ് നഷ്ടപ്പെട്ടത്. ബസ്സിനകത്തുള്ള ആര്‍ക്കും പരിക്കില്ല. ചികിത്സയിലുള്ളവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നുണ്ട്.

Leave A Reply