പ്രളയക്കെടുതി: അഗ്‌നിശമന സേന 616 പേരെ മാറ്റി പാർപ്പിച്ചു

ത്യശ്ശൂർ: ജില്ലയിൽ പ്രളയം ബാധിച്ച പ്രദേശങ്ങളിൽ നിന്നും 616 പേരെ അഗ്നിരക്ഷാ സേന സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി പാർപ്പിച്ചു. മാള മേഖലയിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റി പാർപ്പിച്ചത്. 260 പേരാണ് മേഖലയിൽ മാറ്റി പാർപ്പിച്ചത്. വെള്ളപ്പൊക്ക കെടുതികളിൽ നിന്നും 102 പേരെ രക്ഷപ്പെടുത്തി. തൃശ്ശൂർ ഭാഗത്തു മാത്രമായി 41 പേരെ വെള്ളപ്പൊക്കം മറ്റ് കെടുതികളിലായി രക്ഷിച്ചു. സുരക്ഷ മുൻനിർത്തി 116 മരങ്ങൾ മുറിച്ചുമാറ്റി. പാലത്തിനടിയിലും ഡാമിലും കുടുങ്ങിയ 19 മരങ്ങൾ നീക്കം ചെയ്തു. മണ്ണ് വീണ് ഗതാഗതം തടസ്സമായ രണ്ട് സ്ഥലങ്ങളിൽ റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു.

Leave A Reply