വിദേശ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയശേഷം കാറില്‍വച്ച് 3 യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: വിദേശ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മുപ്പത്തൊന്നുകാരിയായ ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയെ മര്‍ദ്ദിച്ച് അവശയാക്കിയശേഷം കാറില്‍വച്ച് പീഡിപ്പിച്ചതായാണ് പരാതി. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയിൽ കഴിഞ്ഞ പത്താo തീയതിയായിരുന്നു സംഭവം.

കഴിഞ്ഞ ആറ് മാസക്കാലമായി യുവതി ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. ഈ സമയം ഗുഡ്ഗാവിലുള്ള ഒരു ആക്രി കച്ചവടക്കാരനെ യുവതി പരിചയപ്പെട്ടിരുന്നു. ഈ സൗഹൃദത്തിന്റെ പേരില്‍ യുവാവ് മുപ്പത്തൊന്നുകാരിയെ വിളിച്ച് വരുത്തുകയായിരുന്നു. ശേഷം മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് ആവശയാക്കുകയും ഇവരുടെ കാറിനുള്ളില്‍വച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു. തുടർന്ന് വഴിയില്‍ തള്ളി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply