മഹേഷ് ബാബു ചിത്രം ‘സരിലേരു നീക്കെവ്വരൂ’; പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി

മഹേഷ് ബാബു നായകനായി എത്തുന്ന പുതിയ ചിത്രമാണ് “സരിലേരു നീക്കെവ്വരൂ”. മഹേഷ് ബാബുവിന്റെ ഇരുപത്തിയാറാമത് ചിത്രമാണിത്. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി. അജയ് കൃഷ്ണ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷ്മിക മണ്ഡന ആണ് നായിക. ചിത്രത്തിൽ മഹേഷ് ബാബു പട്ടാള മേജർ ആയിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ പകുതി ഭാഗവും കാശ്മീരിൽ ആണ് ചിത്രീകരിക്കുന്നത്.

ജഗപതി ബാബു ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിൽ രാജു, മഹേഷ് ബാബു, അനിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മഹർഷി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമാണിത്.

Leave A Reply