സീരിയൽ നടിയെ പീഡിപ്പിച്ചെന്ന പരാതി; ടെലിവിഷൻ താരം അഭിനവ് കോഹ്ലി അറസ്റ്റിൽ

മുംബൈ: സീരിയൽ താരത്തെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം അഭിനവ് കോഹ്ലി അറസ്റ്റിൽ. സംത നഗർ പൊലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മുംബൈയിലെ സംത നഗർ പൊലീസ് സ്റ്റേഷനിലെത്തി നടി അഭിനവിനെതിരെ പരാതി നൽകിയത്. അഭിനവ് തന്നോട് മോശമായി സംസാരിക്കാറുണ്ടെന്നും മോഡലുകളുടെ മോശം ചിത്രങ്ങൾ കാണിക്കാറുണ്ടെന്നും നടി പരാതിയിൽ പറയുന്നു. ഒക്ടോബർ 2017 മുതൽ തന്നോട് മോശമായി പെരുമാറുകയാണെന്നും തന്നെ ശാരീരകമായി ഉപദ്രവിക്കാറുണ്ടെന്നും നടിയുടെ പരാതിയിൽ പറയുന്നുണ്ട്. സംഭവം പുറത്തുപറയരുതെന്ന് തന്നെയും അമ്മയെയും ഭീഷണിപ്പെടുത്തിയതായും നടി പരാതിയിൽ പറഞ്ഞു. അമ്മയ്‌ക്കൊപ്പം എത്തിയാണ് നടി പരാതി നൽകിയത്.

പരാതി ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച്ച രാത്രിയാണ് അഭിനവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഐപിസി സെക്ഷൻ 354-എ, 323, 504,506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Leave A Reply