തേക്കടി ഹോംസ്റ്റേ മരണം ; ഒരാളുടേത് കൊലപാതകമെന്ന് പൊലീസ്

ഇടുക്കി:  തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഒരാളുടേത് കൊലപാതകമെന്ന് പൊലീസ്. ഭാര്യ ജീവയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവും അമ്മയും തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം .

ഞായറാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ഹോംസ്റ്റേയിൽ തിരുവനന്തപുരം സ്വദേശിയായ വിഷ്ണുവെന്ന പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദും ശോഭനയും തൂങ്ങി മരിച്ച നിലയിലും, ജീവ കഴുത്തിൽ ഷാൾ മുറുകി കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ജീവയുടേത് കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്.

ജീവയുടെ പേരിലുള്ള കമ്പത്തെ ഭൂമി വിൽക്കാനായാണ് കുടുംബം തേക്കടിയിലെത്തിയത് . ഇത് വിറ്റുകിട്ടുന്ന പണംകൊണ്ട് കുമളി മേഖലയിൽ എസ്റ്റേറ്റ് വാങ്ങാനും ഇവർ തീരുമാനിച്ചിരുന്നു . ജീവയുടെ കൈവശം പത്ത് ലക്ഷം രൂപയും 80 പവനും ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചുകൊണ്ടാണ് പ്രമോദ് ആർഭാട ജീവിതം നയിച്ചിരുന്നത് . ഒടുവിൽ പണം തീർന്നപ്പോൾ ഇതേച്ചൊല്ലി ജീവയും പ്രമോദും കലഹത്തിലേർപ്പെട്ടു . പ്രമോദ് ജീവയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു. രക്ഷപ്പെടാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെ പ്രമോദും അമ്മയും ആത്മഹത്യചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന്‌ പോലീസ് പറഞ്ഞു.

Leave A Reply