ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം നാളെ നടക്കും

വിൻഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ അവസാന മൽസരം നാളെ നടക്കും. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ഏകദിനം ഇന്ത്യ ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചരുന്നു. പരമ്പരയിലെ അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാൻ ആണ് ഇന്ത്യയുടെ ശ്രമം. എന്നാൽ അവസാന മത്സരം ജയിച്ച് പരമ്പര സമനിലയിൽ എത്തിക്കാൻ ആകും വിൻഡീസ് ശ്രമിക്കുക.  ടി20 പരമ്പര ഇന്ത്യ ജയിച്ചിരുന്നു.  വിൻഡീസ് താരം ഗെയിലിന്റെ അവസാന അന്താരാഷ്ട്ര ഏകദിന മൽസരമാണ് നാളെ നടക്കുക.

Leave A Reply