ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ തകർത്തു

ബിൽവാര:രാജസ്ഥാനിൽ ഭാരതീയ ജന സംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ തകർത്തു.ബിൽവാര ജില്ലയിലെ ഷാപുര നഗരത്തിലുള്ള പ്രതിമയാണ് തകർക്കപ്പെട്ടത്.ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.കഴിഞ്ഞ വർഷം ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതിൽ വൻ പ്രതിഷേധമുയർന്നിരുന്നു.കൊൽക്കത്തയിൽ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ കരിഓയിലൊഴിച്ച് വികൃതമാക്കുകയും ചെയ്തു.

Leave A Reply