ഐങ്കരൻ: പുതിയ പോസ്റ്റർ പുറത്തിറങ്ങി

രവി അരസു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ഐങ്കരൻ. ജി. വി. പ്രകാശ് കുമാറും മഹിമ നമ്പ്യറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് ജി. വി. പ്രകാശ് കുമാർ തന്നെയാണ്. ചിത്രം ഒരു സോഷ്യൽ ആക്ഷൻ ചിത്രമാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഈട്ടി എന്ന ചിത്രത്തിന് ശേഷം രവി അരസു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മഡോണ സെബാസ്റ്റ്യൻ പ്രധാന നടിയായി പ്രഖ്യാപിച്ച ചിത്രത്തിൽ, മഡോണയുടെ തിരക്കുകൾ കാരണം മഹിമ നമ്പ്യാരെ നായികയാക്കി. ആനന്ദ് കുമരേസൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ സിദ്ധാർത്ഥ ശങ്കർ ആണ് വില്ലൻ. അനൽ അരസു ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്ന ചിത്രത്തിൽ കാളി വെങ്കട്ട്, രവി വെങ്കട്ടരാമൻ, ഹരീഷ് പേരടി, നരേൻ, യോഗി ബാബു എന്നിവർ അഭിനയിക്കുന്നു.

Leave A Reply