ബോളിവുഡ് ചിത്രം കൂലി നമ്പർ 1: പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഡേവിഡ് ധവാൻ സംവിധാനം ചെയ്ത് വാഷു ഭഗ്നാനി നിർമിക്കുന്ന പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് കൂലി നമ്പർ 1. വരുൺ ധവാൻ നായകനായി എത്തുന്ന ചിത്രത്തിൽ സാറ അലി ഖാൻ ആണ് നായിക. ഒരു പാവപ്പെട്ട കൂലിയുമായി പ്രണയത്തിലായ ഒരു ധനികയായ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻറെ പുതിയ  പോസ്റ്റർ പുറത്തിറങ്ങി. ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന നാൽപ്പത്തിയഞ്ചാം ചിത്രമാണിത്.

2019 ഓഗസ്റ്റ് 8 ന് ബാങ്കോക്കിൽ ആരംഭിച്ചു, അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് 2020 മെയ് 1 ന് ഇന്ത്യയിൽ ചിത്രം പ്രദർശനത്തിന് എത്തും. 1995-ൽ ഇതേപേരിൽ ഇറങ്ങിയ ഗോവിന്ദ ചിത്രത്തിൻറെ അഡാപ്റ്റേഷൻ ആണ് ഈ ചിത്രം. ഗോവിന്ദ, കരിഷ്മ കപൂർ, കാദർ ഖാൻ ആയിരുന്നു പഴ ചിത്രത്തിലെ താരങ്ങൾ. യഥാക്രമം പുതിയ ചിത്രത്തിൽ വരുൺ ധവാൻ, സാറാ അലി ഖാൻ, പരേഷ് റാവൽ എന്നിവരാണ് പ്രധാന താരങ്ങൾ.2018 ഏപ്രിൽ 24 ന് വരുണിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടു.

Leave A Reply