നൗ​ഷാ​ദും ആ​ദ​ർ​ശും നാ​ടി​ന്‍റെ മാ​തൃ​ക​ക​ൾ; അ​ഭി​ന​ന്ദ​നം വാ​രി​ച്ചൊ​രി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായെത്തിയ നൗഷാദിനെയും ആദര്‍ശിനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരിതാശ്വാസ ക്യാമ്പിലേക്ക് ചാക്കില്‍ നിറയെ തന്റെ കടയില്‍ നിന്ന് പുതിയ വസ്ത്രങ്ങള്‍ നല്‍കിയ മാലിപ്പുറത്തെ തുണികച്ചവടക്കാരനാണ് നൗഷാദ്. പുതുവസ്ത്രങ്ങള്‍ ചാക്കിനുളളില്‍ കെട്ടിയാണ് നടന്‍ രാജേഷ് ശര്‍മയുള്‍പ്പെടെയുള്ളവര്‍ നൗഷാദിന്റെ കടയില്‍ നിന്ന് ഇറങ്ങിയതെന്നും ഇവരെപോലുള്ളവരുടെ മനസ്സിന്റെ നന്മയും കരുണയും മനുഷ്യ സ്‌നേഹവും നമ്മുടെ നാടിന്റെ അഭിമാനകരമായ സവിശേഷത തന്നെയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ് ആര്‍.എ ആണ് ഈ നന്മയുടെ മറ്റൊരുദാഹരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൗഷാദും ആദര്‍ശും നമ്മുടെ നാടിന്റെ മാതൃകകളാണെന്നും എല്ലാ ദുഷ്പ്രചാരണങ്ങള്‍ക്കും ഇടങ്കോലിടലുകള്‍ക്കും മറുപടിയായി മാറുന്നുണ്ട് ഈ രണ്ടനുഭവങ്ങളെന്നും ഇത് ഒറ്റപ്പെട്ടതല്ല. ഇതു പോലെ അനേകം സുമനസ്സുകള്‍ ഈ നാടിന് കാവലായുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

നാ​ട് ദു​രി​ത​ത്തി​ൽ പെ​ടു​ന്പോ​ൾ, സ​ഹാ​യം ന​ൽ​കേ​ണ്ട​തി​ല്ല എ​ന്ന പ്ര​ചാ​ര​ണ​വു​മാ​യി ചി​ല​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത് നാം ​ക​ണ്ട​ത് ക​ഴി​ഞ്ഞ വ​ർ​ഷം മ​ഹാ പ്ര​ള​യ കാ​ല​ത്താ​ണ്. കേ​ര​ള​ത്തി​ന് പ​ണം ആ​വ​ശ്യ​മി​ല്ല എ​ന്നാ​യി​രു​ന്നു ചി​ല കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ന്ന​ത്തെ പ്ര​ചാ​ര​ണം. ജ​ന​ങ്ങ​ൾ പ​ക്ഷെ അ​ത് ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷ​ക്കെ​ടു​തി രൂ​ക്ഷ​മാ​കു​ന്പോ​ഴും ’സ​ഹാ​യം കൊ​ടു​ക്ക​രു​ത്’ എ​ന്ന് പ​റ​യു​ന്ന​വ​രെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്. വ്യാ​ജ​പ്ര​ചാ​ര​ണ​വും ന​ട​ക്കു​ന്നു. എ​ന്നാ​ൽ കേ​ര​ള​ത്തി​ന്‍റെ മ​ന​സ്സ് അ​ത്ത​ര​ക്കാ​രോ​ടൊ​പ്പ​മ​ല്ല. അ​ത് തെ​ളി​യി​ക്കു​ന്ന ര​ണ്ട​നു​ഭ​വ​ങ്ങ​ൾ ഇ​വി​ടെ പ​ങ്കു വെ​ക്കു​ക​യാ​ണ്.

ഒ​ന്നാ​മ​ത്തേ​ത് എ​റ​ണാ​കു​ളം ബ്രോ​ഡ്വേ​യി​ലെ വ​സ്ത്ര​വ്യാ​പാ​രി നൗ​ഷാ​ദി​ന്േ‍​റ​താ​ണ്. ബ​ലി​പെ​രു​ന്നാ​ളി​ന്‍റെ ത​ലേ​ന്ന്, ത​ന്‍റെ പെ​രു​ന്നാ​ൾ ഇ​താ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് നൗ​ഷാ​ദ് ത​ന്‍റെ ക​ട​യി​ലേ​ക്ക് വ​ള​ണ്ടി​യ​ർ​മാ​രെ വി​ളി​ച്ചു ക​യ​റ്റി പു​തു​വ​സ്ത്ര​ങ്ങ​ളു​ടെ ശേ​ഖ​രം​ത​ന്നെ ഏ​ൽ​പ്പി​ച്ച​ത്. നാ​ട്ടു​കാ​രെ സ​ഹാ​യി​ക്കു​ന്ന​താ​ണ് ത​ന്‍റെ ലാ​ഭം എ​ന്നാ​ണു സാ​ധാ​ര​ണ​ക്കാ​ര​നാ​യ ആ ​വ്യാ​പാ​രി ഒ​രു സം​ശ​യു​വു​മി​ല്ലാ​തെ പ​റ​ഞ്ഞ​ത്. വ​യ​നാ​ട്, നി​ല​ന്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​ന്പു​ക​ളി​ലേ​ക്ക് വ​സ്ത്രം ശേ​ഖ​രി​ക്കാ​ൻ ഇ​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രെ ’ഒ​ന്നെ​ന്‍റെ ക​ട​യി​ലേ​ക്ക് വ​രാ​മോ’ എ​ന്ന് ചോ​ദി​ച്ചു വി​ളി​ച്ചു കൊ​ണ്ടു​പോ​യാ​ണ് നൗ​ഷാ​ദ്, വി​ൽ​പ്പ​ന​യ്ക്കാ​യി വ​ച്ചി​രു​ന്ന വ​സ്ത്ര ശേ​ഖ​രം കൈ​മാ​റി​യ​ത്. പു​തു വ​സ്ത്ര​ങ്ങ​ൾ ചാ​ക്കി​നു​ള​ളി​ൽ കെ​ട്ടി​യാ​ണ് ന​ട​ൻ രാ​ജേ​ഷ് ശ​ർ​മ​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​വി​ടെ നി​ന്നി​റ​ങ്ങി​യ​ത്. നൗ​ഷാ​ദി​നെ പോ​ലു​ള്ള​വ​രു​ടെ മ​ന​സ്സി​ന്‍റെ ന·​യും ക​രു​ണ​യും മ​നു​ഷ്യ സ്നേ​ഹ​വും ന​മ്മു​ടെ നാ​ടി​ന്‍റെ അ​ഭി​മാ​ന​ക​ര​മാ​യ സ​വി​ശേ​ഷ​ത ത​ന്നെ​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വ്ലാ​ത്താ​ങ്ക​ര ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി ആ​ദ​ർ​ശ് ആ​ർ എ ​ആ​ണ് ഈ ​ന·​യു​ടെ മ​റ്റൊ​രു​ദാ​ഹ​ര​ണം. ആ​ദ​ർ​ശ് ക​ഴി​ഞ്ഞ ദി​വ​സം ഓ​ഫി​സി​ൽ വ​ന്നു എ​ന്നെ ക​ണ്ടി​രു​ന്നു. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന സ​മാ​ഹ​രി​ക്കാ​നു​ള്ള ഒ​രു പ്രോ​ജ​ക്ടു​മാ​യാ​ണ് ആ ​കൊ​ച്ചു മി​ടു​ക്ക​ൻ വ​ന്ന​ത്. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ മു​ത​ൽ ആ​ദ​ർ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദി​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ്വ​ന്ത​മാ​യി സം​ഭാ​വ​ന ന​ൽ​കു​ന്നു​ണ്ട്. ത​നി​ക്കു കി​ട്ടു​ന്ന പോ​ക്ക​റ്റ് മ​ണി ശേ​ഖ​രി​ച്ചു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭാ​വ​ന ന​ൽ​കു​ന്ന​ത്. ആ​ദ്യ സം​ഭാ​വ​ന പു​റ്റി​ങ്ങ​ൽ ദു​ര​ന്തം ന​ട​ന്ന​പ്പോ​ഴാ​യി​രു​ന്നു.

നൗ​ഷാ​ദും ആ​ദ​ർ​ശും ന​മ്മു​ടെ നാ​ടി​ന്‍റെ മാ​തൃ​ക​ക​ളാ​ണ്. ഈ ​സ​ന്ന​ദ്ധ​ത​യാ​ണ് നാ​ടി​നെ വീ​ണ്ടെ​ടു​ക്കാ​ൻ ന​മു​ക്കു വേ​ണ്ട​ത്. എ​ല്ലാ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ഇ​ട​ങ്കോ​ലി​ട​ലു​ക​ൾ​ക്കും മ​റു​പ​ടി​യാ​യി മാ​റു​ന്നു​ണ്ട് ഈ ​ര​ണ്ട​നു​ഭ​വ​ങ്ങ​ൾ. ഇ​ത് ഒ​റ്റ​പ്പെ​ട്ട​ത​ല്ല. ഇ​തു പോ​ലെ അ​നേ​കം സു​മ​ന​സ്സു​ക​ൾ ഈ ​നാ​ടി​ന് കാ​വ​ലാ​യു​ണ്ട്.

Leave A Reply