ബോളിവുഡ് ചിത്രം ചിചോർ : പുതിയ പോസ്റ്റർ പുറത്തിറങ്ങി

സുശാന്ത് സിങ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ചിചോർ . ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കോമഡിക്കും, സൗഹൃദത്തിനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ശ്രദ്ധ കപൂർ ആണ് നായിക. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 1992 മുതലുള്ള  ഏഴ് സുഹൃത്തുക്കളുടെ ജീവിതം ആണ് ചിത്രം പറയുന്നത്. 2019 സെപ്റ്റംബർ 6 ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും.

വരുൺ ശർമ,പ്രതീക്, താഹിർ രാജ്, നവീൻ,തുഷാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. പ്രീതം ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.  ദംഗൽ എന്ന ചിത്രത്തിന് ശേഷം നിതേഷ് തിവാരി സംവിധാനം  ചെയ്യുന്ന ചിത്രമാണിത്.  നിതേഷ്, പീയുഷ്.നിഖിൽ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാദിയദ്വാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റിന്റെ ബാനറിൽ സാജിദ് നാദിയദ്വാല ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply