നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് 10 മണിക്ക് തുറക്കും

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ തുറക്കും.ഷട്ടറുകൾ ഒരിഞ്ചുവീത൦ നാല് ഷട്ടറുകളാണ് തുറക്കുന്നത്.കനത്ത മഴയുടെ സാധ്യത കണക്കിലെടുത്താണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്.കനത്ത മഴ പെയ്താൽ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്ന് ജില്ലാ കളക്ടർ കെ.ഗോപാലൻ പറഞ്ഞു.82.02 മീറ്ററാണ് നെയ്യാർ ഡാമിന്റെ ജലനിരപ്പ്.ഇന്ന് രാവിലെ 10 മണിക്കാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനം.

Leave A Reply