നൗഷാദ് ആണ് താരം; നൗഷാദിന് 50,000 രൂപ നൽകും: തമ്പി ആന്റണി

കൊച്ചി : ചാക്കിൽ പുതിയ വസ്ത്രങ്ങള്‍ വാരി നിറച്ച് ദുരിതബാധിതർക്ക് നൽകിയാണ് നൗഷാദ് ആണ് താരം . നിരവധി പേരാണ് നൗഷാദിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോൾ നടനും നിർമാതാവുമായ തമ്പി ആന്റണിയാണ് നൗഷാദിനെ പ്രശംസിച്ചും സഹായം വാഗ്ദാനം ചെയ്തും രംഗത്തെത്തിയിരിക്കുന്നത് .

നൗഷാദിന്റെ വിശാലമനസ്സ് എല്ലാവർക്കും പ്രചാദനമാണെന്ന് പറഞ്ഞ തമ്പി ആന്റണി 50,000 രൂപ അദ്ദേഹത്തിന് നൽകുമെന്നും തമ്പി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം :

നൗഷാദ് നൗഷാദ് …

നിങ്ങളുടെ വിശാല മനസ്സിന്

ഏതു കഠിനഹൃദയനും

പ്രചോദനമേകുന്ന

ഹൃദയ വിശാലതക്ക്

സാഷ്ടാംഗ പ്രണാമം

നിങ്ങളുടെ നഷ്ടത്തിൽ പങ്കുചേർന്ന് 50,000 രൂപ നൽകാം. ആരെങ്കിലും നൗഷാദിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അയച്ചുതരൂ.

Leave A Reply