മഴക്കെടുതി ; സംസ്ഥാനത്ത് ഇതുവരെ 79 മരണം

തിരുവനന്തപുരം : മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 79 ആയി. ഇന്ന് സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല . എറണാകുളം, ആലപ്പുഴ ജില്ലകളിൽ മാത്രം ഓറഞ്ച് അലര്‍ട്ട് നിലനിൽക്കുന്നുണ്ട് .

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഇത് ഉത്തര്‍പ്രദേശ് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇന്നും നാളെയും കേരളത്തിലെ ചിലയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി .

ഉരുള്‍പൊട്ടിയ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തിയതോടെ ഇവിടെ ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. പുത്തുമലയില്‍ നിന്ന് 10 പേരുടെ മൃതദേഹവും കണ്ടെത്തി.

Leave A Reply