പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ സജീവമായി നടൻ  സണ്ണി വെയന്‍

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  സിനിമാ താരങ്ങള്‍ അടക്കമുളളവരെല്ലാം എപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.  ഇപ്പോഴിതാ തന്റെ ജന്മനാടായ വയനാട്ടിൽ നടൻ സണ്ണി വെയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നു.

ഇത്തവണ മഴ എറ്റവും കൂടുതല്‍ ബാധിച്ച കേരളത്തിലെ ഒരു ജില്ല വയനാടാണ്. വെളളപ്പൊക്കവും ഉരുള്‍പൊട്ടലുമെല്ലാം വന്ന് ദുരിതത്തിലായിരിക്കുകയാണ് വയനാട്ടുകാര്‍. ഇതിനിടെയാണ് ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് സണ്ണി വെയ്ന്‍ പ്രവര്‍ത്തിക്കുന്നത്.  താരം നേതൃത്വം നല്‍കുന്ന ഒരു സംഘം ഏതു സമയത്തും ഏതു സഹായത്തിനും വയനാട്ടില്‍ ഉണ്ടെന്നാണ് വിവരങ്ങൾ.  പല താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിർദ്ദേശങ്ങളും നല്കുന്നതിനോടൊപ്പം  സഹായങ്ങളും നൽകുന്നുണ്ട്.

Leave A Reply