കു​ന്നി​ടി​ഞ്ഞ് വീ​ണു വീ​ട് ത​ക​ര്‍​ന്നു; യുവതിയും കുട്ടികളും രക്ഷപ്പെട്ടു

കാ​സ​ര്‍​ഗോ​ഡ്: കു​ന്നി​ടി​ഞ്ഞു​വീ​ണ് വീ​ട് ത​ക​ര്‍​ന്നു. വീട്ടിൽ ഈ സമയത്ത് ഉണ്ടായിരുന്ന യുവതിയും മക്കളും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഗൃ​ഹ​നാ​ഥ​ന്‍ പ​ള്ളി​യി​ല്‍ നി​സ്ക​രി​ക്കാ​ൻ പോ​യ സ​മ​യതായിരുന്നു അപകടം. ബേ​വി​ഞ്ച​യി​ലെ എം.​ടി. സു​ബൈ​റി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് സ​മീ​പ​ത്തെ കു​ന്നി​ടി​ഞ്ഞു​വീ​ണ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മ​ണ്ണ് വീ​ണ് ഒ​രു​ഭാ​ഗ​ത്ത് മു​റി​യ​ട​ക്കം ത​ക​ര്‍​ന്നു.

Leave A Reply