കവളപ്പാറ, മുണ്ടേരി ഭാഗത്തെ ദുരിത ബാധിത പ്രദേങ്ങൾ സന്ദർശിച്ച് കളക്ടർ

മലപ്പുറം: സന്നദ്ധ സംഘടനകളുടേയും, പൊതുജനങ്ങളുടേയും , ജനപ്രതിനിധികളുടേയും സഹകരണത്തോട് കൂടി ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രധാന രക്ഷാപ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും, സേനാംഗങ്ങളുടേയും, സന്നദ്ധ സംഘടനകളുടേയും, പൊതുജനങ്ങളുടേയും , ജനപ്രതിനിധികളുടേയും അര്‍പ്പണബോധത്തോടയുള്ള കഠിനപ്രയത്നമുണ്ടായിരുന്നിട്ടും അപകട സാഹചര്യവും, മോശം കാലാവസ്ഥയും, ദുരന്തത്തിന്റെ വ്യാപ്തിയും കാരണം കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ കവളപ്പാറയിലും, മുണ്ടേരി ഭാഗത്തെ ചില ദുരിത ബാധിത പ്രദേങ്ങളിലും കോളനികളിലും സന്ദര്‍ശനം നടത്തുകയും തദ്ദേശവാസികളോട് സംവദിക്കുകയും ചെയ്തു.

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കവളപ്പാറയില്‍ 59 പേര്‍ അപകടത്തില്‍പ്പെട്ടതായാണ് കരുതുന്നത്. ഇന്നലെ 4 പേരുടേതടക്കം 13 പേരുടെ മൃതദേഹം ലഭിക്കുകയുണ്ടായി. തിരച്ചിലില്‍ ലഭ്യമായ മൃതദേഹം ആശുപ്തികളിലേക്ക് എത്തിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തില്‍‍ സമീപത്ത് തന്നെ പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ആര്‍മിയും എന്‍.ഡി.ആര്‍.എഫും ഫയര്‍ പോഴ്സും, പോലീസും, ട്രോമാ കെയറും, ജനപ്രതിനിധികളും, സന്നദ്ധ സംഘടനകളും, പൊതുജനങ്ങളും അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം നടത്തിവരുന്നതിനാല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു. മലപ്പുറം കളക്ടർ അറിയിച്ചു.

Leave A Reply