പ്രളയത്തില്‍ ഒറ്റപ്പെട്ട നിലമ്പൂരില്‍ വനത്തിനുള്ളിലെ കോളനികളിൽ ഭക്ഷണം എത്തിച്ച വ്യോമസേനയെ അഭിനന്ദിച്ച് കളക്ടർ

നിലമ്പൂരില്‍ വനത്തിനുള്ളിലെ കോളനികളിലേക്ക് എയര്‍ഡ്രോപ്പിലൂടെ ഭക്ഷണപ്പൊതികളെത്തിച്ച് വ്യോമസേനയെ അഭിനന്ദിച്ച് മലപ്പുറം കളക്ടർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കളക്ടർ അഭിന്ദനം അറിയിച്ചത്.

ദുരിതം വിതച്ച നിലമ്പൂരിലെ മലയോര പ്രദേശങ്ങളില്‍ ഭക്ഷണ പൊതികളുമായി എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററെത്തി.  മലപ്പുറം എം.എസ്.പി മൈതാനത്തും നിന്നും രാവിലെ പുറപ്പെട്ട എയര്‍ഫോഴ്സ് സംഘം നിലമ്പൂരില്‍ ഒട്ടേറെപേര്‍ കുടുങ്ങി കിടക്കുന്ന മുണ്ടേരിക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് ഭക്ഷണപൊതികള്‍ വിതരണം ചെയ്തത്. വാണിയംപുഴക്കപ്പുറത്ത് വനത്തിനുള്ളിലെ വാണിയംപുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനികളിലെ നിവാസികള്‍ക്കും പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും എയര്‍ ഡ്രോപ്പ് മുഖേനയാണ് ഭക്ഷണപ്പൊതികള്‍ നല്‍കിയത്.  ജില്ലാ ഭരണ കൂടത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശേഖരിച്ച അവശ്യ സാധനങ്ങളില്‍ നിന്നും കുപ്പി വെള്ളവും അത്യാവശ്യ ഭക്ഷണ സാധനങ്ങളും അടങ്ങുന്ന 1000 പാക്കറ്റുകളാണ് വിതരണം ചെയ്തത്. കാലാവസ്ഥ പ്രശ്നങ്ങള്‍ ഇല്ലാത്തതിരുന്നതിനാല്‍‍ വിതരണം സുഗമമായി നടന്നു. ഇന്ത്യന്‍ വ്യോമസേനയുടെ Mi 17 ഹെലികോപ്റ്ററിലാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.  കള്ക്ടറേറ്റിലെ ഉദ്യോഗസ്ഥനും തദ്ദേശവാസിയുമായ രാമകൃഷ്ണനും നാവികസേനാ സംഘത്തോടൊപ്പമുണ്ടായിരുന്നു.

വാണിയംപുഴ,  ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനികളിലേക്ക് ഒരാഴ്ചയ്ക്ക് വേണ്ട ഭക്ഷണ സാധനങ്ങളും എത്തിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘം അതിസാഹസികാമായി പുഴ മുറിച്ചുകടന്ന് കോളനിയിലെത്തി വെെദ്യസഹായവും നല്‍കിയിരുന്നു.  കൂടതെ കോളനികള്‍ക്കുള്ളിലുണ്ടായിരുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാരെയും ബോട്ടില്‍ പുറത്തെത്തിച്ചിരുന്നു.

Leave A Reply