സോളാര്‍ പാനല്‍ റൂഫോടുകൂടിയ പുതിയ ഹൈബ്രിഡ് പതിപ്പ് സൊനാറ്റ ഉടൻ വിപണിയിൽ

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി സോളര്‍ പാനല്‍ റൂഫ് നല്‍കി പുതിയ ഹൈബ്രിഡ് പതിപ്പ് സൊനാറ്റയെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് . ദിനസേന ആറ് മണിക്കൂര്‍ ചാര്‍ജിങ് സൗരോര്‍ജ പാനല്‍ വഴി നടന്നാല്‍ സെഡാന്റെ ഡ്രൈവിങ് റേഞ്ച് ഏകദേശം 1,300 കിലോമീറ്റര്‍ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ഗ്രില്‍ ഡിസൈന്‍, കൂടുതല്‍ എയറോഡൈനാമിക്ക് ക്ഷമമായ വീല്‍ ഡിസൈനുകള്‍, ട്രങ്കില്‍ ചെറിയ സ്‌പോയ്‌ലര്‍ എന്നി ഹൈബ്രിഡ് സൊനാറ്റയുടെ സവിശേഷതകളാണ്.6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ആണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അകത്തളത്തെ സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

Leave A Reply