ഇന്ന് റദ്ദാക്കിയതും വഴി തിരിച്ച് വിട്ടതുമായ ട്രെയിനുകളുടെ വിവരം

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ തോതില്‍ ശമനമുണ്ടെങ്കിലും ട്രെയിന്‍ ഗതാഗതത്തില്‍ ഇപ്പോഴും തടസം നേരിടുന്നുണ്ട്. പാതയിലെ തടസങ്ങള്‍ പൂര്‍ണ്ണമായും നീക്കാത്തതിനാല്‍ കൊങ്കണ്‍-മംഗളൂരു പാതകളിലെ സര്‍വ്വീസ് പുനരാരംഭിച്ചിട്ടില്ല.

ഇന്ന് റദ്ദാക്കിയ തീവണ്ടികള്‍

എറണാകുളം-പുണെ പൂര്‍ണ എക്‌സ്പ്രസ്(11098)
കൊച്ചുവേളി ഹൈദരാബാദ് സ്‌പെഷല്‍ ട്രെയിന്‍ (7116)
ഓഖ എറണാകുളം എക്‌സ്പ്രസ് (16337)
ബറൂണി എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസ് (12521)
ഇന്‍ഡോര്‍-തിരുവനന്തപുരം അഹില്യാനഗരി എക്‌സ്പ്രസ് (22645)
ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസ് (13351)
തൃശ്ശൂര്‍-കണ്ണൂര്‍-പാസഞ്ചര്‍ (56603)
കോഴിക്കോട് തൃശ്ശൂര്‍- പാസഞ്ചര്‍ (56664)
തൃശ്ശൂര്‍- കോഴിക്കോട് പാസഞ്ചര്‍ (56663)
കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് (16308)
മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സപ്രസ് (16649)
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (16305)

ഇതിനു പുറമെ ചൊവ്വാഴ്ച സര്‍വീസ് നടത്തേണ്ട തിരുനെല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ്(19577), എറണാകുളം നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ്(12283), എറണാകുളം-പുണെ എക്‌സ്പ്രസ് (22149), ബുധനാഴ്ച സര്‍വീസ് നടത്തേണ്ട കൊച്ചുവേളി അമൃത്സര്‍ എക്‌സ്പ്രസ്(12483) എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

ഇന്ന് വഴിതിരിച്ചുവിട്ട തീവണ്ടികള്‍

പുലര്‍ച്ചെ രണ്ടുമണിക്ക് പുറപ്പെടേണ്ട ഏറനാട് എക്‌സ്പ്രസ് നാഗര്‍കോവിലില്‍നിന്ന് ഇന്ന് രാവിലെ ആറുമണിക്കാണ് പുറപ്പെട്ടത്. ഇത് ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കു
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ഇന്ന് ഷൊര്‍ണൂര്‍-തിരുവനന്തപുരം റൂട്ടില്‍ മാത്രമേ സര്‍വീസ് നടത്തൂ. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ഷൊര്‍ണൂര്‍- കോഴിക്കോട് റൂട്ടില്‍ ഓടില്ല.

മംഗലാപുരംനാഗര്‍കോവില്‍ എക്‌സ്പ്രസ് (16605) കോഴിക്കോട്‌നാഗര്‍കോവില്‍ റൂട്ടില്‍- റദ്ദാക്കി.
എറാണാകുളംനിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617) പാലക്കാട് ഈറോഡ്‌വിജയവാഡ വഴി സര്‍വീസ് നടത്തും.

കൊച്ചുവേളിചണ്ഡീഗഡ് സമ്പര്‍ക്ക ക്രാന്തി (12217) പാലക്കാട്-സോലാപുര്‍-പൂനെപനവേല്‍ വഴി തിരിച്ചുവിടും. തിരുവനന്തപുരം വരാവല്‍ എക്‌സ്പ്രസ്, മംഗലാപുരത്തുനിന്ന് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി മംഗലാപുരത്തുനിന്ന് പുറപ്പെടും.
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം ഷൊര്‍ണൂരില്‍ ഓട്ടം അവസാനിപ്പിക്കും.

Leave A Reply