കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ

കൽപ്പറ്റ : കനത്ത മഴയെ തുടർന്ന് വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടി . കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് ഇവിടെ ഉരുൾപൊട്ടുന്നത്. കൂടുതൽ അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ മുഴുവൻ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചു. വൻ ദുരന്ത സാധ്യതയാണ് പ്രദേശത്ത് നിലനിൽക്കുന്നതെന്നാണ് വിവരം .

ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഇന്നും തെരച്ചിൽ തുടരുകയാണ് . കവളപ്പാറയിൽ ഇനി അൻപതുപേരെ കണ്ടെത്താനുണ്ട് . പുത്തുമലയിൽ ഏഴുപേരെയും. അതേസമയം, കഴിഞ്ഞ ദിവസന്തങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്ന് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട് . എന്നാൽ , വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

Leave A Reply