ദാദയുടെ റെക്കോഡ് തകർത്ത് കോഹ്ലി

ഇന്നലെ വിൻഡീസിനെതിരെ 120 റൺസ് നീങ്ങിയതോടെ പുതിയ ഒരു റെക്കോഡ് കൂടി വിരാട് കോഹ്ലി നേടി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ആണ് കൊഹ്‌ലി നേടിയത്. ഗാംഗുലിയുടെ റെക്കോഡ് ആണ് മറികടന്നത്.  11,364 റണ്‍സ് ആണ്  238 ഏകദിനങ്ങളിൽ നിന്ന് താരം നേടിയത്.

ഇന്നലെ നടന്ന മത്സരത്തിൽ 125  പന്തിൽ നിന്ന് 120 റൺസ് നേടിയ താരം 26 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആണ് മറികടന്നത്. ഇനി 18426 റൺസുമായി സച്ചിൻ മാത്രമാണ് കോഹ്‌ലിയുടെ മുന്നിൽ ഉള്ളത്. 311 ഏകദിനങ്ങളിൽ നിന്ന്  11,363  റൺസ് നേടിയാണ് ഗാംഗുലി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതാണ് ഇന്നലെ പഴങ്കഥ ആയത്.

Leave A Reply