ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിനം : ഇന്ത്യക്ക് ജയം

പോര്‍ട്ട്‌ ഓഫ്‌ സ്‌പെയ്‌ന്‍: ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം. വിൻഡീസിനെ 59 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ രണ്ടാം ഏകദിനം വിജയിച്ചത്. ഇൻഡ്യാഉയർത്തിയ 279 റൺസ് പിന്തുടർന്ന വിൻഡീസിന്റെ ഇന്നിങ്‌സ് 210 റൺസിൽ അവസാനിച്ചു. ഭുവനേശ്വർ കുമാറിൻറെ തകപ്പൻ ബൗളിംഗ് പ്രകടനമാണ് വിൻഡീസിനെ 210-ൽ പുറത്താക്കാൻ സഹായിച്ചത്. ഭുവി നാല് വിക്കറ്റ് നേടി. വിൻഡീസ് നിരയിൽ എവിൻ ലൂയിസും(65), നിക്കോളാസും(42) മാത്രമാണ് മികച്ച പ്രകടനം നടത്തിയത്.

ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി വിരാട് കോഹിലി മികച്ച ബാറ്റിംഗ് ആണ് നടത്തിയത്. 42ാം സെഞ്ചുറി നേടിയ കോഹിലിക്കൊപ്പം ശ്രേയസ് അയ്യർ(71) കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി. ജയത്തോടെ ഇന്ത്യ പരമ്പരയിൽ ലീഡ് നേടി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അവസാന മത്സരം ഓഗസ്റ്റ് 14 ബുധനാഴ്ച നടക്കും.   ധവാനും, രോഹിത് ശർമ്മക്കും ഇത്തവണയും തിളങ്ങാൻ ആയില്ല.

Leave A Reply