‘നെഹ്റു ക്രിമിനല്‍’; വിവാദ പ്രസ്താവന നടത്തിയ ചൗ​ഹാ​നെ​തി​രെ ക​മ​ൽ​നാ​ഥ്

ഭോ​പ്പാ​ൽ: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​നെ ക്രി​മി​ന​ൽ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്. ചൗഹാന്റെ പ്രസ്താവനയ്‌ക്കെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി. നെഹ്‌റുവിനെ ക്രിമിനല്‍ എന്നു വിളിച്ച ചൗഹാന്റെ നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇ​ന്ത്യ​യു​ടെ ആ​ദ്യ​ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ശി​ൽ​പി എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ദ്ദേ​ഹം സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടി​യെ​ന്നും ക​മ​ൽ​നാ​ഥ് പ​റ​ഞ്ഞു. നെ​ഹ്റു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഭാ​വ​ന​ക​ളും മ​റ​ക്കാ​നാ​വാ​ത്ത​താ​ണ്. അ​ദ്ദേ​ഹം മ​രി​ച്ച് 55 വ​ർ​ഷ​ത്തി​നു ​ശേ​ഷം കു​റ്റ​വാ​ളി​യെ​ന്ന് വി​ളി​ക്കു​ന്ന​ത് ആ​ക്ഷേ​പ​ക​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്നും ക​മ​ൽ​നാ​ഥ് പറഞ്ഞു.

‘ജവഹര്‍ ലാല്‍ നെഹ്‌റു ഒരു ക്രിമിനലാണ്. ഇന്ത്യന്‍ സൈന്യം കശ്മീരില്‍ നിന്ന് പാകിസ്താന്‍കാരെ തുരത്തുമ്പോള്‍ നെഹ്‌റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കശ്മീരിന്റെ മൂന്നിലൊരു ഭാഗം പാകിസ്താന്റെ അധീനതയിലായി. കുറച്ച് ദിവസത്തേയ്ക്ക് കൂടി വെടിനിര്‍ത്തല്‍ ഇല്ലായിരുന്നെങ്കില്‍ മുഴുവന്‍ കശ്മീരും നമ്മുടേതാകുമായിരുന്നു.’ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. ‘ജവഹര്‍ ലാല്‍ നെഹ്‌റു ഒരു ക്രിമിനലാണ്. ഇന്ത്യന്‍ സൈന്യം കശ്മീരില്‍ നിന്ന് പാകിസ്താന്‍കാരെ തുരത്തുമ്പോള്‍ നെഹ്‌റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കശ്മീരിന്റെ മൂന്നിലൊരു ഭാഗം പാകിസ്താന്റെ അധീനതയിലായി. കുറച്ച് ദിവസത്തേയ്ക്ക് കൂടി വെടിനിര്‍ത്തല്‍ ഇല്ലായിരുന്നെങ്കില്‍ മുഴുവന്‍ കശ്മീരും നമ്മുടേതാകുമായിരുന്നു.’ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു.

Leave A Reply