ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും. പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്‌ജും പ്രധാനവേഷത്തിൽ എത്തുന്നു. ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്. ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ്.

Leave A Reply