തമിഴ് ചിത്രം 100% കാദലിൻറെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു

ചന്ദ്രമൗലി സംവിധാനം ചെയ്ത് ജി. വി. പ്രകാശ് കുമാർ, ശാലിനി പാണ്ഡെ, സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 100% കാദൽ. ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു.  100% ലവ് (2011) എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക് ആണ് ഈ ചിത്രം.

യോഗി ബാബു, സതീഷ്, ശിവാനി, നാസർ, ജയചിത്ര, രേഖ, മനോബല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സുകുമാറും, ഭുവന  എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജി വി പ്രകാശ് കുമാർ തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Leave A Reply