പ്രളയക്കെടുതി: ദുരിതാശ്വസ നിധിയിലേക്ക സഹായധനം നല്‍കാന്‍ സ്‌കൂട്ടര്‍ വിറ്റ് യുവാവ്

കോഴിക്കോട്: കേരളം വീണ്ടും ഒരു ദുരിതപ്പെയ്ത്തിനെ നേരിടുകയാണ്. നാടുമുഴുവന്‍ ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് ആഹ്വാനവുമായി ചില തല്‍പ്പര്യ കക്ഷികള്‍ നാട്ടില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്തരം വ്യാജ പ്രചരണങ്ങളെയെല്ലാം തള്ളി കളഞ്ഞ് ആളുകള്‍ എത്തുന്നുണ്ട്. തങ്ങളാല്‍ കഴിയുന്ന രീതിയില്‍ പരമാവധി സഹായങ്ങള്‍ നല്‍കാന്‍ ഒരോ ആളുകളും ശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു യുവാവിന്റെ പ്രവൃത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കയ്യില്‍ കാശില്ലാത്തതിനാല്‍ സ്വന്തം സ്‌ക്കൂട്ടര്‍ വിറ്റു കിട്ടിയ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്. ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ.

‘മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള്‍ അതിജീവിക്കും..’ എന്ന് ആദി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

Leave A Reply