തമിഴ് ചിത്രം ബക്രീദ് ഓഗസ്റ്റ് 23-ന് പ്രദർശനത്തിന് എത്തും.

വിക്രാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബക്രീദ്. ചിത്രം ഓഗസ്റ്റ് 23-ന് പ്രദർശനത്തിന് എത്തും. ജഗദീസൻ സുബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ചിത്രത്തിൽ വസുന്ധര കശ്യപ്, സാറാ എന്ന ഒട്ടകം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒട്ടകത്തെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന  ആദ്യത്തെ ഇന്ത്യൻ ചിത്രമാണ് ബക്രീദ്.  എം 10 പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ സംഗിതം ഒരുക്കിയിരിക്കുന്നത് ഡി ഇമ്മൻ ആണ്.  ഒരു മനുഷ്യനും ഒട്ടകവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ്. രാജസ്ഥാനിൽ ഷൂട്ടിംഗ് നടന്നപ്പോൾ രാജസ്ഥാനിൽ നിന്നുള്ള സാറാ എന്ന ഒട്ടകത്തെ ആണ് ചിത്രത്തിലേക്ക് ഉപയോഗിച്ചത്. ചിത്രത്തിന്റെ നിർമ്മാണത്തിന് അനുയോജ്യമായ രീതിയിൽ വിക്രാന്ത് ഒട്ടകവുമായി രണ്ട് മാസത്തിലേറെ പരിശീലനം നടത്തിയാണ് ചിത്രത്തിൽ അഭിനയിച്ചത്. ചിത്രം നിർമ്മിക്കുന്നതിനുമുമ്പ്, ഒട്ടകവുമായി ചിത്രീകരിക്കാൻ മൃഗസംരക്ഷണ ബോർഡിൽ നിന്ന് ചലച്ചിത്ര പ്രവർത്തകർക്ക് പ്രത്യേക അനുമതി വാങ്ങിച്ചിരുന്നു.ചിത്രത്തിന്റെ ഷൂട്ടിങ്  ചെന്നൈ, ഗോവ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ചിത്രീകരിച്ചത്. ആന്റണി എൽ. റൂബൻ ആണ് ചിത്രത്തിന്റെഎഡിറ്റർ.  ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് സംവിധായകൻ തന്നെയാണ്.

Leave A Reply