കുരുക്ഷേത്രയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ദർശൻ നായകനായി എത്തുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് മുനിരത്ന കുരുക്ഷേത്ര. .ചിത്രം കന്നഡയിൽ ഓഗസ്റ്റ് ഒൻപതിന് റിലീസ് ചെയ്തു. വൻ താരനിരയാണ് ചിത്രത്തിലുള്ളത്.  ചിത്രം ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഡബ്ബ് ചെയ്തിറക്കുന്നുണ്ട്.  മലയാളത്തിൽ ചിത്രം കുരുക്ഷേത്ര എന്ന പേരിൽ റിലീസ് ചെയ്യും. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം 3ഡിയിൽ ആണ് പ്രദർശനത്തിന് എത്തുന്നത്.

ജെ. കെ. ഭാരവി രചിച്ച് നാഗന്ന സംവിധാനം ചെയ്ത ഇതിഹാസ ചിത്രമാണിത്.  ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി റാണ എഴുതിയ ഗാദായുദ്ധ എന്ന ഇതിഹാസകാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ദുര്യോധനന്റെ വീക്ഷണകോണിൽ നിന്ന് മഹാഭാരതയുദ്ധത്തിന്റെ പുനർവ്യാഖ്യാനമാണ് കഥ.  അംബരീഷ്, വി. രവിചന്ദ്രൻ, പി. രവിശങ്കർ, അർജുൻ സർജ, സ്നേഹ, മേഘന രാജ്, സോനു സൂദ്, ഡാനിഷ് അക്തർ , നിഖിൽ കുമാർ, ഹരിപ്രിയ, ശ്രീനിവാസ മൂർത്തി, ശ്രീനാഥ്, ശശികുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

 

Leave A Reply