കു​ന്നും​കൈ ടൗ​ണി​ല്‍ മണ്ണിടിച്ചിൽ; ഗ​താ​ഗ​തം പൂ​ർ​ണമാ​യും ത​ട​സ​പ്പെ​ട്ടു

കു​ന്നു​കൈ: ക​ന​ത്ത​മ​ഴ​യി​ല്‍ കു​ന്നും​കൈ ടൗ​ണി​ല്‍ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു വീണു . ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് മു​പ്പ​ത് മീ​റ്റ​റോ​ളം പൊ​ക്ക​മു​ള്ള വ​ന്‍ മ​ണ്‍​കൂ​ന റോ​ഡി​ലേ​ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു . മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം തടസ്സപ്പെട്ടു.

മ​ണ്ണി​ടി​ഞ്ഞ സ​മ​യ​ത്ത് റോ​ഡി​ലു​ണ്ടാ​യി​രു​ന്ന കാ​ർ അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കൂ​റ്റ​ൻ ക​ല്ലു​ക​ളും റോ​ഡി​ലേ​ക്ക് പ​തി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. തു​ട​രെ​യു​ള്ള മ​ണ്ണി​ടി​ച്ചി​ലി​നു കാ​ര​ണം അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മണ്ണിടിയാൻ സാധ്യത ഉള്ളിടങ്ങളിൽ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. യാത്രക്കാകർക്കും പ്രദേശവാസികൾക്കും കടുത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.

Leave A Reply