പൂവള്ളിയും കുഞ്ഞാടും ഓഗസ്റ്റ് 16ന് തിയേറ്ററുകളിൽ എത്തും

നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൂവള്ളിയും കുഞ്ഞാടും’. ചിത്രം ഓഗസ്റ്റ് 16ന് തിയേറ്ററുകളിൽ എത്തും. പുതുമുഖങ്ങളായ ബേസിൽ ജോർജ് ,ആര്യ മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ഷമ്മി തിലകൻ, നീന കുറുപ്പ്, കോട്ടയം നസീർ, സജു കോടിയാണ്, മജീദ് , കോട്ടയം പ്രദീപ്, നാരായണൻ കുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

മാഷ് എഫക്സ് വിഷ്വൽ മീഡിയയുടെ ബാനറിൽ റിയാസ് വളാഞ്ചേരി, ബേബി തേനൂർ ചെമ്മൻഘാട്ട്, ജ്യോതിഷ് കുമാർ ഈനിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആർ മണിപ്രസാദ് ആണ്. റഷീദ് മൂവാറ്റുപുഴ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റർ ലിന്റോ ആണ്.

Leave A Reply