പ്രളയദുരന്തം ഒറ്റക്കെട്ടായി ജില്ല രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജജിതം

വയനാട് : പ്രളയദുരന്തത്തിന് ഒരാണ്ട് പിന്നിടുന്നതിനുമുമ്പേ വീണ്ടു പെരുമഴ ജില്ലയില്‍ ഭീതിയില്‍ മുക്കിയപ്പോള്‍ നിതാന്ത ജാഗ്രതയുമായി നാടെല്ലാം കൈകോര്‍ക്കുന്നു. ജില്ലാ ഭരണകൂടം ഒരുക്കുന്ന അടിയന്തര സജ്ജീകരണങ്ങള്‍ക്ക് പിന്തുണയുമായി സന്നദ്ധ സേവകരും ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. മൂന്ന് താലൂക്കുകളിയലെയും രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടം പ്രത്യേക സൗകര്യം ഒരുക്കി. സ്‌പെഷ്യല്‍ ഓഫീസര്‍ യു.വി.ജോസ്, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ എന്നിവരുടെ നേതൃത്ത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലയില്‍ 193 ക്യാമ്പുകളിലായി 8473 കുംടുബങ്ങളില്‍പ്പെട്ട 31862 പേരാണ് താമസിക്കുന്നത്. ഇവര്‍ക്കായി ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മറ്റ് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Leave A Reply