റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 എക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

റോയൽ എൻഫീൽഡ് വിപണിയിൽ സ്വാധീനം ശക്തമാക്കാന്‍ പുതിയ ബുള്ളറ്റ് വിപണിയിൽ അവതരിപ്പിച്ചു. 350X എന്ന പേരിലാണ് പുതിയ വാഹനം എത്തുന്നത്. ബുള്ളറ്റ് X, ബുള്ളറ്റ് ES-X എന്നീ രണ്ട് വകഭേദങ്ങളാണ് പുതിയ ബുള്ളറ്റ് 350X എത്തുക. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിൻ ആണ് വാഹനത്തിന് ഉള്ളത്. ബൈക്കുകളുടെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടില്ല. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ഉള്ളത്.

മൂന്ന് കളറുകളിൽ ആണ് വാഹനം എത്തുക. വില കുറച്ച് ബുള്ളറ്റുകൾ എത്തിക്കുന്നതിലൂടെ വിപണി ശക്തമാക്കാൻ ആണ് അവരുടെ ശ്രമം. ഒരു കാര്‍ബ്യൂറേറ്റര്‍ ആണ് ബൈക്കിനുള്ളത്. സിംഗിള്‍ ചാനല്‍ എബിഎസ്, റിയല്‍ വീല്‍ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍ എന്നിവയായിരിക്കും മറ്റൊരു സവിശേഷത. കിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് ഏകദേശം 1.04 ലക്ഷം രൂപയും, ബുള്ളറ്റ് ഇലക്ട്രേിക്ക് സ്റ്റാര്‍ട്ടിന് ഏകദേശം 1.09 ലക്ഷം രൂപയുമായിരിക്കും വില വരുന്നത്.

Leave A Reply