മൻമദുഡു 2 : ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

2002-ൽ പുറത്തിറങ്ങിയ അക്കിനേനി നാഗാർജുനയുടെ ബ്ലോക്ക്ബസ്റ്റർ റൊമാന്റിക് കോമഡി ചിത്രമായ മൻമദുഡുവിൻറെ അതേ പേരിൽ പുറത്തിറങ്ങുന്ന ചിത്രമാണ് മൻമദുഡു 2. ചിത്രത്തിലെ പുതിയ പോസ്റ്റർ  പുറത്തിറങ്ങി. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാകുൽ പ്രീത് ആണ് നായിക. പ്രണയത്തിനും, കുടുംബബന്ധത്തിനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കിഷോർ, നാസർ, രമേശ്, ലക്ഷ്മി, ദേവദർശിനി, ജാൻസി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ഇന്നലെ   പ്രദർശനത്തിന് എത്തി .  ചിത്രം” ഐ ഡു” എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേക് ആണ്.കീർത്തി സുരേഷ്, സാമന്ത അക്കിനേനി, അക്ഷര എന്നിവർ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഇന്ത്യക്ക് പുറത്ത് ഓഗസ്റ്റ് എട്ടിന് പ്രദർശനത്തിന് എത്തി.

Leave A Reply