സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷ

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു. ഇന്നലെ  രാത്രി ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് സോണിയയെ ഇടക്കാല അദ്ധ്യക്ഷയായി തെരഞ്ഞെടുത്തത്. കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനം രാജിവെക്കുകയായിരുന്നു.

മുകുള്‍ വാസ്‌നിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സച്ചിന്‍ പൈലറ്റ് എന്നിവരിലാരെങ്കിലും അദ്ധ്യക്ഷനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയും പ്രവര്‍ത്തക സമിതി അംഗീകരിച്ചു. രാജി പിന്‍വലിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് രാഹുലിന്റെ അഭാവത്തില്‍ സോണിയ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്.

 

Leave A Reply