അജിത് ചിത്രം നേര്‍കൊണ്ട പാര്‍വൈയുടെ പുതിയ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്യും

അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്യും. ചിത്രം ഓഗസ്റ്റ് എട്ടിന് പ്രദർശനത്തിന് എത്തി. മികച്ച റിപ്പോർട്ടുകളാണ് എല്ലായിടത്തുനിന്നും  ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം നിർമിക്കുന്നത് ബോണി കപൂർ ആണ്. അജിത് ചിത്രത്തിൽ വക്കീൽ ആയിട്ടാണ് എത്തുന്നത്.

ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം പിങ്കിന്റെ റീമേക് ആണിത് . അമിതാബ് ബച്ചൻ ചെയ്ത കഥാപാത്രത്തെയാണ് അജിത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിശ്വാസം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അജിത് നായകനായി എത്തുന്ന ചിത്രമാണിത്. വിദ്യാ ബാലൻ ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നു . ഇവര്‍ക്കൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ധീരന്‍ അധികാരം ഒണ്‍ട്രു എന്ന ചിത്രത്തിന് ശേഷം വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Leave A Reply