കരാർ ലംഘിച്ചു, ഐശ്വര്യ ലക്ഷ്മി കോടതിയിൽ

പരസ്യക്കമ്പനി കരാർ ലംഘിച്ചതുമായി ബന്ധപ്പെട്ട് നടി ഐശ്വര്യ ലക്ഷ്മി കോടതിയിൽ. ഇരിങ്ങാലക്കുട അഡീഷണൽ സബ് കോടതിയിലാണ് ഐശ്വര്യ ലക്ഷ്മി ഹാജരായത്.

കരാർ കഴിഞ്ഞതിനു ശേഷവും തൻ്റെ ചിത്രം പരസ്യക്കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പരാതിയിന്മേലാണ് ഐശ്വര്യ കോടതിയെത്തിയത്.വിഷയത്തിൽ ഐശ്വര്യ നേരത്തെ ഹർജി നൽകിയിരുന്നു. ചര്‍ച്ചയില്‍ വിഷയം രമ്യമായി പരിഹരിച്ചുവെന്നാണ് സൂചന.

Leave A Reply