‘മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാർഡ് വേണ്ട’ , കമന്റ് ബോക്സിൽ ആരാധകരുടെ പ്രതിക്ഷേധം

66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപനം നടന്നു. ഇത്തവണ എല്ലാവരും ആകാംക്ഷകളോടെ കാത്തിരുന്നത് മികച്ച നടനാരായിരിക്കും എന്നതായിരുന്നു. പേരന്‍പ് എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു കൂടുതല്‍ പേരും പ്രവചിച്ചിരുന്നത്.

എന്നാല്‍ ആയുഷ്മാന്‍ ഖുറാന, വിക്കി കൗശല്‍ തുടങ്ങിയവരാണ് ഇത്തവണ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാരം പ്രഖ്യാപിക്കുന്ന വേളയില്‍ മമ്മൂട്ടി ആരാധകരുടെതായി വന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി.

Leave A Reply