കാലവര്‍ഷക്കെടുതി: പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു

തിരുവനന്തപുരം:  മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  കണ്‍ട്രോള്‍ റൂം തുറന്നു.

04712318330,9400209955, 9895179151 എന്നീ ഫോണ്‍ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് ഓഫീസ് അറിയിച്ചു.

Leave A Reply