അനുഷ്‍കയുടെ എൻഎച്ച് 10 തമിഴിലേക്ക് , നായികയായി തൃഷ

അനുഷ്‍ക ശര്‍മ്മ നായികയായി എത്തിയ എൻഎച്ച് 10 തമിഴിലേക്ക്. ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷയാണ്. സുന്ദര്‍ ബാലുവാണ് തമിഴില്‍ എൻഎച്ച്10 സംവിധാനം ചെയ്യുന്നത്.

ഗര്‍ജനൈ എന്ന പേരിലായിരിക്കും തമിഴില്‍ ചിത്രമെത്തുക. മധു എന്ന കഥാപാത്രമായി തൃഷ അഭിനയിക്കുന്നു. വംശി കൃഷ്‍ണയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. അമ്രേഷ് ഗണേഷ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

Leave A Reply