നിലയ്ക്കാതെ പെരുമഴ; പ്രളയ ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യ വസ്തുക്കളില്ല; സഹായിക്കണമെന്ന് അഭ്യര്‍ത്ഥന

കോഴിക്കോട്: പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്നിട്ടുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ മതിയായ ആവശ്യ വസ്തുക്കളില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ദുരിതമനുഭവിക്കുന്നു. ക്യാംപുകളിലേക്ക് ഉടുതുണി മാത്രമായി വന്നു കയറുന്ന അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ട്. പ്രായമായവര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചികിത്സയും മരുന്നും നല്‍കേണ്ടതുണ്ട്. എന്നാല്‍ ക്യാംപുകളിലൊന്നും കുടിവെള്ളം പോലും വേണ്ട രീതിയില്‍ ലഭ്യമാകുന്നില്ല.

പ്രളയവും ഉരുള്‍പ്പൊട്ടലും ഏറ്റവും കൂടുതല്‍ ബാധിച്ച മലപ്പുറം, വയനാട്, കോഴിക്കോട്, എറണാകുളം, ജില്ലകളിലാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായുള്ളത്. ഓരോരുത്തരും തങ്ങളുടെ അടുത്ത പ്രദേശങ്ങളിലെ ക്യാംപുകളിലെ ആവശ്യങ്ങള്‍ അറിഞ്ഞ ശേഷം പരിഹരിക്കണമെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നത്.

 

Leave A Reply