തമിഴ് അഴകിയായി മഞ്ജു വാര്യര്‍ , ചിത്രം ഒക്ടോബര്‍ നാലിന്

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ധനുഷാണ് ചിത്രത്തിലെ നായകൻ. ഇരുവരുടെയും ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.

വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. ധനുഷ് ഇരട്ടവേഷത്തിലാണ്. രാജദേവര്‍ എന്ന അച്ഛൻ കഥാപാത്രമായും കാളി മകൻ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്.

Leave A Reply